Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : K.P. Dhanapalan

കെ.പിക്ക് എല്ലാം പാർട്ടി, എന്നും വിധേയൻ

കൊ​​​ച്ചി: മ​​​ന​​​സി​​​ൽ എ​​​ന്നും കോ​​​ൺ​​​ഗ്ര​​​സ് മാ​​​ത്രം... അ​​​ർ​​​ഹി​​​ച്ച​​​ത് പ​​​ല​​​തും ക​​​പ്പി​​​നും ചു​​​ണ്ടി​​​നും ഇ​​​ട​​​യി​​​ൽ ന​​​ഷ്‌​​​ട​​​മാ​​​യ​​​പ്പോ​​​ഴും മ​​​റ്റു​​​ള്ള​​​വ​​​ർ​​​ക്കാ​​​യി വ​​​ഴി​​​മാ​​​റി​​​ക്കൊ​​​ടു​​​ക്കേ​​​ണ്ടി വ​​​ന്ന​​​പ്പോ​​​ഴും പാ​​​ർ​​​ട്ടി​​​യോ​​​ടു​​​ള്ള മ​​​മ​​​ത​​​യും വി​​​ധേ​​​യ​​​ത്വ​​​വും തെ​​​ല്ലും കൈ​​​വി​​​ട്ടി​​​ല്ല, കെ.​​​പി. എ​​​ന്ന കെ.​​​പി. ധ​​​ന​​​പാ​​​ല​​​ൻ.

എ​​​റ​​​ണാ​​​കു​​​ളം ഡി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റാ​​​യി​​​രി​​​ക്കെ​​​യാ​​​ണ് 2001ൽ ​​​വ​​​ട​​​ക്കേ​​​ക്ക​​​ര മ​​​ണ്ഡ​​​ല​​​ത്തി​​​ൽ​​​നി​​​ന്ന് നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലേ​​​ക്കു മ​​​ത്സ​​​രി​​​ക്കാ​​​ൻ അ​​​വ​​​സ​​​രം തേ​​​ടി​​​യെ​​​ത്തി​​​യ​​​ത്. ആ​​​ന്‍റ​​​ണി ഗ്രൂ​​​പ്പു​​​കാ​​​ര​​​നാ​​​യ ധ​​​ന​​​പാ​​​ല​​​നു പ്ര​​​ചാ​​​ര​​​ണം തു​​​ട​​​ങ്ങി ഒ​​​രാ​​​ഴ്ച​​​യോ​​​ളം പി​​​ന്നി​​​ട്ട​​​ശേ​​​ഷം എം.​​​എ. ച​​​ന്ദ്ര​​​ശേ​​​ഖ​​​ര​​​നാ​​​യി സീ​​​റ്റ് മാ​​​റി​​​ക്കൊ​​​ടു​​​ക്കേ​​​ണ്ടി​​​വ​​​ന്നു. ചു​​​വ​​​രെ​​​ഴു​​​ത്തും പോ​​​സ്റ്റ​​​ർ ഒ​​​ട്ടി​​​ക്ക​​​ലും എ​​​ല്ലാം ന​​​ട​​​ന്ന​​​താ​​​ണ്.

ശേ​​​ഷ​​​മാ​​​യി​​​രു​​​ന്നു സ്ഥാ​​​നാ​​​ർ​​​ഥി​​​മാ​​​റ്റം. കെ. ​​​ക​​​രു​​​ണാ​​​ക​​​ര​​​ന്‍റെ താ​​​ത്പ​​​ര്യ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു നി​​​ന​​​ച്ചി​​​രി​​​ക്കാ​​​ത്ത നേ​​​ര​​​ത്ത് ച​​​ന്ദ്ര​​​ശേ​​​ഖ​​​ര​​​ന്‍റെ രം​​​ഗ​​​പ്ര​​​വേ​​​ശം. പോ​​​സ്റ്റ​​​ർ അ​​​ടി​​​ച്ച് ചു​​​മ​​​രെ​​​ഴു​​​തി പ്ര​​​ചാ​​​ര​​​ണം തു​​​ട​​​ങ്ങി​​​യ​​​ശേ​​​ഷം സ്ഥാ​​​നാ​​​ർ​​​ഥി​​​ത്വം നി​​​ഷേ​​​ധി​​​ക്ക​​​പ്പെ​​​ട്ടി​​​ട്ടും കെ.​​​പി. ധ​​​ന​​​പാ​​​ല​​​ൻ പാ​​​ർ​​​ട്ടി​​​യെ ധി​​​ക്ക​​​രി​​​ച്ചി​​​ല്ല. പി​​​ന്മാ​​​റ​​​ണ​​​മെ​​​ന്ന ആ​​​ന്‍റ​​​ണി​​​യു​​​ടെ നി​​​ർ​​​ദേ​​​ശ​​​ത്തി​​​ന് അ​​​ദ്ദേ​​​ഹം പൂ​​​ർ​​​ണ​​​മാ​​​യി വ​​​ഴ​​​ങ്ങി.

2009ൽ ​​​ചാ​​​ല​​​ക്കു​​​ടി​​​യി​​​ൽ​​​നി​​​ന്നു ജ​​​യി​​​ച്ചു പാ​​​ർ​​​ല​​​മെ​​​ന്‍റ് അം​​​ഗ​​​മാ​​​യി. 2014ൽ ​​​വീ​​​ണ്ടും ചാ​​​ല​​​ക്കു​​​ടി​​​യി​​​ൽ​​നി​​​ന്നു ജ​​​ന​​​വി​​​ധി തേ​​​ടാ​​​ൻ ഒ​​​രു​​​ങ്ങു​​​മ്പോ​​​ഴാ​​​ണ് ആ ​​​സീ​​​റ്റ് പി.​​​സി. ചാ​​​ക്കോ​​​യ്ക്കാ​​​യി ഒ​​​ഴി​​​ഞ്ഞു​​​കൊ​​​ടു​​​ക്കേ​​​ണ്ടി​​​വ​​​ന്ന​​​ത്. ചാ​​​ല​​​ക്കു​​​ടി സീ​​​റ്റ് ആ ​​​ത​​​വ​​​ണ കോ​​​ൺ​​​ഗ്ര​​​സി​​​നു ന​​​ഷ്‌​​​ട​​​മാ​​​യി. തൃ​​​ശൂ​​​ർ സീ​​​റ്റി​​​ൽ മ​​​ത്സ​​​രി​​​ക്കേ​​​ണ്ടി വ​​​ന്ന ധ​​​ന​​​പാ​​​ല​​​നും ജ​​​യി​​​ക്കാ​​​നാ​​​യി​​​ല്ല.

ഉ​​​റ്റ സു​​​ഹൃ​​​ത്താ​​​യ വി.​​​ഡി. സ​​​തീ​​​ശ​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​യ​​​പ്പോ​​​ൾ അ​​​ദ്ദേ​​​ഹ​​​ത്തെ ആ​​​ദ​​​രി​​​ക്കാ​​​ൻ ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച പ​​​റ​​​വൂ​​​ർ പൗ​​​രാ​​​വ​​​ലി ഒ​​​രു​​​ക്കി​​​യ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന്‍റെ സം​​​ഘാ​​​ട​​​ക സ​​​മി​​​തി ക​​​ൺ​​​വീ​​​ന​​​ർ ധ​​​ന​​​പാ​​​ല​​​നാ​​​യി​​​രു​​​ന്നു. അ​​​നാ​​​രോ​​​ഗ്യം അ​​​ല​​​ട്ടി​​​യി​​​രു​​​ന്നെ​​​ങ്കി​​​ലും സ​​​മ്മേ​​​ള​​​ന വേ​​​ദി​​​യി​​​ൽ ധ​​​ന​​​പാ​​​ല​​​നു​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു.

ഉ​​​ദ്ഘാ​​​ട​​​ന​​​നേ​​​രം ഒ​​​രു കൈ ​​​നി​​​ല​​​വി​​​ള​​​ക്കി​​​ലും മ​​​റു​​​കൈ കോ​​​ട്ട​​​പ്പു​​​റം ബി​​​ഷ​​​പ് ഡോ. ​​​അം​​​ബ്രോ​​​സ് പു​​​ത്ത​​​ൻ​​​വീ​​​ട്ടി​​​ലി​​​ന്‍റെ കൈ​​​യി​​​ലും പി​​​ടി​​​ച്ചുനി​​​ന്ന ധ​​​ന​​​പാ​​​ല​​​ന്‍റെ ജീ​​​വി​​​ത​​​ത്തി​​​ലെ അ​​​വ​​​സാ​​​ന​​​ത്തെ പൊ​​​തു​​​ച​​​ട​​​ങ്ങാ​​​കു​​​മ​​​തെ​​​ന്ന് ആ​​​രും ക​​​രു​​​തി​​​യി​​​ല്ല.

അ​​​ഞ്ചു പ​​​തി​​​റ്റാ​​​ണ്ടി​​​ലേ​​​റെ രാ​​​ഷ്‌​​​ട്രീ​​​യ-​​​സാ​​​മൂ​​​ഹി​​​ക രം​​​ഗ​​​ത്ത് നി​​​റ​​​സാ​​​ന്നി​​​ധ്യ​​​മാ​​​യി​​​രു​​​ന്നു ധ​​​ന​​​പാ​​​ല​​​ന്‍. അ​​​ര്‍ബു​​​ദ ബാ​​​ധ​​​യെ​​​ത്തു​​​ട​​​ര്‍ന്ന് ഏ​​​റെ നാ​​​ളു​​​ക​​​ളാ​​​യി വി​​​ശ്ര​​​മ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു​​​വെ​​​ങ്കി​​​ലും പൊ​​​തു​​​രം​​​ഗ​​​ത്തു സ​​​ജീ​​​വ​​​മാ​​​യി​​​രു​​​ന്നു.

മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​നു​​​പു​​​റ​​​മെ, കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റും വൈ​​​ദ്യു​​​തി മ​​​ന്ത്രി​​​യു​​​മാ​​​യ അ​​​ഡ്വ. സ​​​ണ്ണി ജോ​​​സ​​​ഫ്, ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല, മ​​​ന്ത്രി​​​മാ​​​രാ​​​യ റോ​​​ജി എം. ​​​ജോ​​​ണ്‍, അ​​​നൂ​​​പ് ജേ​​​ക്ക​​​ബ്, ഒ.​​​ജെ. ജ​​​നീ​​​ഷ്, അ​​​ഡ്വ. വി. ​​​ഇ. അ​​​ബ്‌​​​ദു​​​ള്‍ ഗ​​​ഫൂ​​​ര്‍, എം​​​പി​​​മാ​​​ർ, എം​​​എ​​​ൽ​​​എ​​​മാ​​​ർ, കോ​​​ൺ​​​ഗ്ര​​​സ് നേ​​​താ​​​ക്ക​​​ൾ, രാ​​​ഷ്‌​​​ട്രീ​​​യ-സാ​​​മൂ​​​ഹ്യ നേ​​​താ​​​ക്ക​​​ൾ എ​​​ന്നി​​​വ​​​രും കെ.​​​പി. ധ​​​ന​​​പാ​​​ല​​​ന് ആ​​​ദ​​​രാ​​​ഞ്ജ​​​ലി അ​​​ർ​​​പ്പി​​​ക്കാ​​​നെ​​​ത്തി.

Latest News

Corehub Up